
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിൽ അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. പെരുന്ന ബസ് സ്റ്റാൻഡിനു സമീപം ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറിന് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായ ചങ്ങനാശ്ശേരി സ്വദേശി നിസാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണ്.
The post അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു appeared first on Express Kerala.









