സനാ: നിമിഷപ്രിയയുടെ വധശിക്ഷ റദാക്കി എന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ രംഗത്ത്. ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണം. വാർത്ത തെറ്റെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച സാമൂവൽ ജെറോമും പറഞ്ഞു. പ്രചരണം നിർഭാഗ്യകരമാണെന്നും പരസ്യ സംവാദത്തിന് തയ്യാറാണായെന്നും അദ്ദേഹം വെല്ലുവിളിച്ചു. യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. എന്നാൽ മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായി. […]