തിരുവനന്തപുരം: എംആർ അജിത്കുമാറിനെ പോലീസിൽ നിന്നു മാറ്റി എക്സൈസ് കമ്മിഷണറായി നിയമിച്ചതിനെ പരിഹസിച്ച് പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എഡിജിപി കസേരയിൽ ഇരുന്ന് കഴിയാവുന്നതിന്റെ പരമാവധി മുഖ്യമന്ത്രിക്ക് സേവനം ചെയ്ത ആളല്ലേ? അതിനുള്ള പ്രത്യുപകാരമായിരിക്കാം ഈ പുതിയ പോസ്റ്റ് എന്നാണ് അൻവർ കുറിച്ചത്. പൂരം കലക്കൽ, സ്വർണ്ണക്കടത്ത്, അനധികൃത സ്വത്ത് സംബാധനം, അന്വേഷണവും, കേസും ഒന്നും ബാധകമല്ലാത്ത ആളല്ലേ. ഇലക്ഷനിലേക്ക് പണം കണ്ടെത്താൻ ഏറ്റവും നല്ല വകുപ്പല്ലേ കയ്യിൽ കൊടുത്തേൽപ്പിച്ചിരിക്കുന്നത്. ആർക്കും ഒന്നും അറിയില്ലെന്നാണോ വിചാരം. നടക്കട്ടെ, […]