ടേൺബെറി (സ്‌കോട്‌ലൻഡ്): യുക്രെയ്‌നെതിരെയുള്ള യുദ്ധം 10 – 12 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് റഷ്യയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യയ്‌ക്കെതിരെയും റഷ്യയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിലപാടിൽ കടുത്ത അതൃപ്തിയുണ്ടെന്നും ഇന്നു മുതൽ 10–12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്ന പുതിയ സമയപരിധി നൽകുകയാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് ട്രംപ് […]