കോട്ടയം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തത്വത്തിൽ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. ഇക്കാര്യത്തിൽ യെമൻ പൗരനായ തലാലിന്റെ കുടുംബം തീരുമാനത്തിലെത്തിയെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. നിമിഷപ്രിയ്ക്കു വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിലാണു തലാഖിന്റെ കുടുംബം ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ളത്. എന്നാൽ ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്. ദയാധനത്തെ സംബന്ധിച്ച് അടക്കം ചർച്ചകൾ തുടരുമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. അതേസമയം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടു […]