മനാമ. കെഎംസിസി ബഹ്‌റൈൻ കരുത്തുറ്റ ജനാധിപത്യത്തിന് പ്രവാസിയുടെ കയ്യൊപ്പ് എന്ന ഷീർഷകത്തിൽ ദശദിന പ്രവാസി വോട്ട് ചേർക്കൽ ഹെല്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു.കെഎംസിസി ആസ്ഥാനത് ആരംഭിച്ച ഹെല്പ് ഡസ്ക് കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.
ബീഹാർ മോഡലിൽ ലക്ഷക്കണക്കിന് വോട്ടുകൾ കേരളത്തിലും വെട്ടിയ സാഹചര്യത്തിൽ സ്വന്തം വോട്ട് ലിസ്റ്റിൽ ഉണ്ടോ എന്ന് ഓരോ പൗരനും സ്വയം ഉറപ്പു വരുത്തി വോട്ട് ഇല്ലെങ്കിൽ ചേർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിന് പുറത്തുള്ള നിരവധി പ്രവാസികളുടെയും വോട്ടുകൾ വെട്ടി മാറ്റപ്പെട്ട അവസ്ഥയിലാണ്. യോഗത്തിൽ എ പി ഫൈസൽ അധ്യക്ഷനായിരുന്നു.വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ , സംസ്ഥാന ഭാരവാഹികളായ അസ്‌ലം വടകര, അഷ്‌റഫ് കക്കണ്ടി എന്നിവർ പ്രസംഗിച്ചു.
അഷ്‌റഫ് തോടന്നൂർ സ്വാഗതവും അഷ്‌റഫ് അഴിയൂർ നന്ദിയും പറഞ്ഞു.സാജിദ് അരൂർ, സുബൈർ കൊടുവള്ളി, അൻസാർ വടകര, എന്നിവർ നേതൃത്വം നൽകി.വോട്ട് ചേർക്കേണ്ടവർ 34599814 ,33782478,39603415,39881099 എന്നീ നമ്പറുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.









