തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ അകത്തുനിന്നു ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറി. ജയിലിലെ സ്ഥിരം പ്രശ്നക്കാരനും തലവേദനയുമായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല ജീവനക്കാരോ തടവുകാരോ സഹായിച്ചതിനു തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതുപോലെ ഗോവിന്ദച്ചാമിയുടെ ഇടതു കൈയ്ക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാൻ പോലും ഈ കൈ കൊണ്ട് കഴിയും. അതിനാൽ അയാൾക്ക് എളുപ്പത്തിൽ വടത്തിൽ പിടിച്ചുകയറാൻ ആ കയ്യുടെ […]









