കോട്ടയം: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന് ഇന്നലെ പങ്കുവച്ച വാർത്ത പിൻവലിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കറിന്റെ ഓഫിസ്. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച വാർത്തയാണു കാന്തപുരത്തിന്റെ ഓഫിസ് ഡിലീറ്റ് ചെയ്തത്. അതേസമയം വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത പിൻവലിച്ചതിനെക്കുറിച്ച് കാന്തപുരത്തിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തു വാർത്താ ഏജൻസിയാണു നിമിഷയുടെ വധശിക്ഷ റദ്ദാക്കിയത് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിൻറെ […]









