ഇടുക്കി: ഓണം കളറാക്കാന്‍ കുടുംബശ്രീ ഓണ്‍ലൈന്‍ ഉൽപ്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാര്‍ട്ട് ഒരുങ്ങുന്നു. ഓണാഘോഷത്തിനായുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഇനി വീട്ടിലെത്തും. ഓണ്‍ലൈന്‍ സ്റ്റോര്‍ ആഗസ്റ്റ് ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ഇടുക്കി ജില്ലയില്‍ നിന്ന് മാത്രം എണ്‍പതോളം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ പോക്കറ്റ്മാര്‍ട്ടില്‍ ലഭ്യമാകും. 799 രൂപ വരെ വിലയുള്ള ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റും ഈ പ്ലാറ്റ്ഫോമില്‍ നിന്ന് ലഭിക്കും. ഉപ്പേരി, ശര്‍ക്കര വരട്ടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാല പൊടികള്‍, അച്ചാറുകള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ […]