വാഷിങ്ടൺ: തന്റെ നാല് കുട്ടികളെ കാറിൽ ഇരുത്തി ഒരു മണിക്കൂറോളം സെക്സ് ഷോപ്പിൽ സമയം ചെലവഴിച്ച 38വയസുകാരൻ അറസ്റ്റിൽ. കാറിൽ എയർ കണ്ടീഷനിംഗ് സിസ്റ്റം പോലും ഓൺ ചെയ്യാതെയാണ് കൊടും ചൂടിൽ ഇയാൾ കുട്ടികളെ കാറിലിരുത്തിയതെന്ന് ഫീനിക്സ് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം താപനില 125 ഫാരൻഹീറ്റ് (ഏകദേശം 51.6 ഡിഗ്രി സെൽഷ്യസ്) വരെ എത്തിയിരുന്ന സമയത്താണ് കുട്ടികളോട് ഈ ക്രൂരകൃത്യമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അസെൻസിയോ ലാർഗോ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് മുതൽ […]