തൃശൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ ഇലക്ട്രിക് മിനി ട്രക്ക്. അശോക് ലെയ്ലാൻഡിന്‍റെ സ്വിച്ച് മൊബിലിറ്റി ട്രക്കാണ് ഇന്നു രാവിലെ ക്ഷേത്രത്തിൽ സമർപ്പിച്ചത്. യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലും ഇന്ത്യയിലും പ്രശസ്തമായ കണ്ടാസ് ഗ്രൂപ്പാണ് മിനിട്രക്ക് സമർപ്പണം നടത്തിയത്. ഇന്നു രാവിലെ പത്ത് മണിയോടെ ക്ഷേത്രം കിഴക്കേ നടയിൽ വാഹനപൂജ നടത്തിയ ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. കണ്ടാസ് ഗ്രൂപ്പ് എംഡി അരുണും കുടുംബവും ചേർന്ന് ദേവസ്വം ചെയർമാൻ ഡോ വി.കെ വിജയന് വാഹനത്തിന്‍റെ താക്കോലും രേഖകളും നൽകി. […]