തിരുവനന്തപുരം: പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര (25) യെ അമ്പത് വർഷം കഠിന തടവ് ശിക്ഷ. ഇതിനൊപ്പം മുപ്പത്തിഅയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രതേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2021 സെപ്റ്റംബർ 06 നാണ് കേസിന് […]