തിരുവനന്തപുരം: നാലു ജില്ലകളിൽ കലക്ടർമാർ ഉൾപ്പെടെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, 25 ഉദ്യോഗസ്ഥർക്കു മാറ്റം. ജി.പ്രിയങ്ക(എറണാകുളം), എം.എസ്.മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ.ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണു പുതിയ കലക്ടർമാർ. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ഡോ.കെ.വാസുകിയെയും തൊഴിൽ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായും എസ്.ഷാനവാസിനെയും നിയമിച്ചു. ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡിഷനൽ സെക്രട്ടറിയായും ബി.അബ്ദുൽനാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷനൽ സെക്രട്ടറിയായും നിയമിച്ചു. ഡോ.എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ അഡിഷനൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ചുമതലയും വഹിക്കും. എ.ഗീതയെ ഹൗസിങ് ബോർഡിന്റെയും […]