മോസ്കോ: റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ പത്തോളം രാജ്യങ്ങളിൽ സൂനാമി മുന്നറിയിപ്പ്. ജപ്പാൻ, യുഎസ് അടക്കമുള്ള പല രാജ്യങ്ങളിലും ഇതിനകം സൂനാമി തിരകൾ എത്തിത്തുടങ്ങി. ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി ആഞ്ഞടിച്ചിരുന്നു. യുഎസ്സിൽ ഹവായിലെ തീരങ്ങളിലാണ് സൂനാമി തിരകൾ ആദ്യമെത്തിയത്. ഇവിടെ കനത്ത ജാഗ്രത തുടരുകയാണ്. കിഴക്കൻ റഷ്യയിലെ തുറമുഖ നഗരമായ സെവേറോ-കുറിൽസ്കിൽ തിരയിൽ കപ്പലുകൾ ഒലിച്ചുപോവുകയും തീരത്ത് കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാനിലും മുന്നറിയിപ്പ് നൽകിയ […]