ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരിച്ചുള്ള അന്തിമ റിപ്പോർട്ട് റെയിൽവേ സുരക്ഷ കമ്മീഷണർ നൽകി. റെയിൽവേ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിയാണ് റിപ്പോർട്ട് നൽകിയത്. ബാഗ്മതി എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലിടിച്ചത് യന്ത്ര തകരാറോ പെട്ടെന്നുള്ള തകരാറോടെ കാരണമല്ല മറിച്ച് ബോധപൂർവ്വം ബോൾട്ടുകളും നട്ടുകളും നീക്കം ചെയ്തതു കൊണ്ടാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രത്യേക പരിശീലനം നേടിയവരുടെ പങ്കാളിത്തത്തിന് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ രഹസ്യന്വേഷണ വിഭാഗം ജാഗ്രത വർധിപ്പിക്കണമെന്ന് നിർദേശം നൽകി. കരാർ ജീവനക്കാർ അടക്കം റെയിൽവെയുമായി ബന്ധപ്പെട്ടവരുടെ മേൽ നിരീക്ഷണം ശക്തമാക്കണമെന്നും ശുപാർശയുണ്ട്.
The post കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം appeared first on Express Kerala.