വാഷിങ്ടൺ: യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനിൽനിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങിയ ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. എണ്ണ വിൽപനയിൽനിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമർത്താനും ഇറാൻ വിനിയോഗിക്കുന്നുവെന്നാണ് യുഎസ് ആരോപണം. അതേ ഇറാനിൽനിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നുവെന്ന് കണ്ടെത്തിയ ആറ് ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെ 20 കമ്പനികൾക്കാണ് ബുധനാഴ്ച യുഎസ് ഉപരോധം ഏർപ്പെടുത്തിയതായി അറിയിച്ചത്. ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രവൈറ്റ് ലിമിറ്റഡ്, ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡ്, […]