ആലപ്പുഴ: ആൺസുഹൃത്തിനെ രക്ഷിക്കാൻ സ്കൂൾ വിദ്യാർഥിനി 75 കാരനെതിരെ നൽകിയ പരാതിയിൽ പോക്‌സോ കേസിൽ നിരപരാധിക്കു ജയിലിൽ കഴിയേണ്ടി വന്നത് ഒൻപത് മാസം. ആലപ്പുഴ സ്വദേശി എംജെ ജോസഫാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത്. പിന്നീടു താൻ നേരത്തെ നൽകിയത് തെറ്റായ മൊഴിയാണെന്ന് അതിജീവിത കോടതിയിൽ പറഞ്ഞതോടെ ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു. ആലപ്പുഴ നഗരത്തിലെ സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുമ്പോഴാണ് ജോസഫ് പോക്സോ കേസിൽ അറസ്റ്റിൽ ആകുന്നത്. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് […]