തൃശ്ശൂർ: ”ഒരേയൊരു മോളാണ്, അവൾക്കുവേണ്ടിയാണ് ഞാൻ ജീവിച്ചതുതന്നെ. ഇങ്ങോട്ട് പോരാമായിരുന്നു അവൾക്ക്. സന്ദേശങ്ങൾ കണ്ട് നൗഫലിന്റെ വീട്ടിൽ ഓടിയെത്തുമ്പോഴേക്കും ഫസീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആരുടെയോ കൈയിൽ ഒന്നുമറിയാതെ ഉറങ്ങുന്ന കൊച്ചുമോനെയും വാരിയെടുത്ത് ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ വിളിച്ചുപറഞ്ഞു മകൾ പോയെന്ന്… അവളുടെ മുഖമൊന്നു കാണാൻ പോലുമുള്ള മനോധൈര്യം എനിക്കുണ്ടായില്ല”.- കരച്ചിലമർത്തി അബ്ദുൾറഷീദ് പറഞ്ഞു. അതേസമയം പത്തുമാസം പ്രായമായ കൊച്ചുമകൻ മുഹമ്മദ് സെയാനെ മാറോടു ചേർത്തുപിടിച്ച് മരവിച്ചിരിപ്പാണ് മാതാവ് സെക്കീന. ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ […]