ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾ നിരപരാധികൾ ആണെന്ന് ആവർത്തിച്ച് പെൺകുട്ടി. ആരും നിർബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടി പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചെന്നും പെൺകുട്ടികൾ പറയുന്നു. ഇംഗ്ലീഷ് മാധ്യമത്തോട് ആണ് ഇക്കാര്യം പറഞ്ഞത്. 5 വർഷം ആയി ക്രിസ്തു മതത്തിൽ വിശ്വസിക്കുകയാണ്. ബജ്റംഗ്ദൾ പ്രവര്ത്തകർ കന്യാസ്ത്രീകൾക്ക് എതിരെ മൊഴികൊടുക്കാൻ നിർബന്ധിച്ചു. റെയിൽവെ സ്റ്റേഷനിൽ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. പൊലീസ് ഞങ്ങൾ പറഞ്ഞത് […]