തൃശൂർ: കന്യാസ്ത്രി വിഷയത്തിൽ ബിജെപിക്കു കൈ പൊള്ളിയെന്നു വിലയിരുത്തൽ. രണ്ടു മൂന്ന് ദിവസം പതുങ്ങിനിന്ന നേതൃത്വം പൊടുന്നനെ ചർച്ചയ്ക്കിറങ്ങിയതിനു പിന്നിൽ കേരള മിഷൻ പാളിയതിനെ തുടർന്നെന്നു സൂചന. ഇതിനിടെ ജില്ലാ നേതാക്കളെ പുറത്തുനിർത്തി സഭാ നേതൃത്വവുമായി കൊണ്ടുപിടിച്ച കൂടിക്കാഴ്ചകൾ ഒരുവഴിക്ക് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്ന് ബന്ധം ഊട്ടിയുറപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖറിന്റെ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ. […]