ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസിൽനിന്ന് എഫ്-35 യുദ്ധവിമാനം വാങ്ങാനുള്ള പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. ഇതോടെ തീരുവ യുദ്ധത്തിൽ ഇന്ത്യ നയം വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 നൽകാനുള്ള സന്നദ്ധത അറിയിച്ചത്. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് വിശദീകരണം. എന്നാൽ യുഎസുമായി തത്കാലം പുതിയ ആയുധ ഇടപാടുകളില്ലെന്നാണ് […]