തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇക്കാര്യം അന്വേഷണ സമിതി കണ്ടെത്തിയതായും മന്ത്രി. കാണാതായ കാര്യം ആരും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഉപകരണങ്ങൾ കളവ് പോയെന്നാണ് സംശയമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇതിനിടെ കാണാതായ ഉപകരണഭാഗം ഡോ. ഹാരിസ് കൈകാര്യം ചെയ്തിരുന്ന വകുപ്പിലേതാണോ എന്ന ചോദ്യത്തിന് യൂറോളജി വകുപ്പിലെ കാര്യങ്ങൾ മാത്രമാണ് സമിതി അന്വേഷിച്ചത് […]