കൊച്ചി: കോതമംഗലത്തെ യുവാവിൻറെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മരിച്ച അൻസലിന്റെ സുഹൃത്ത്. പെൺ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നൽകുകയായിരുന്നുവന്ന് അൻസലിൻറെ സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. താൻ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും സുഹൃത്ത്. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാതിരപ്പിള്ളി മേലേത്ത്മാലിൽ അൻസൽ (38) ആണ് മരിച്ചത്. മലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഇതിനിടെ […]