ദുർഗ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ 9 ദിവസങ്ങൾക്കുശേഷം ജയിലിന് പുറത്തിറങ്ങി. ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇരുവരും ജയിൽ മോചിതരായത്. ജയിലിനു മുൻപിൽ നിന്ന് ഇരുവരേയും സ്വീകരിക്കാൻ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്- ഇടത് എംപിമാരും എംഎൽഎമാരും ബിജെപി നേതാക്കളും ബന്ധുക്കൾക്കും മറ്റു കന്യാസ്ത്രീകൾക്കുമൊപ്പം നിലയുറപ്പിച്ചിരുന്നു. ഭരണഘടന അനുകൂല മുദ്രവാക്യം മുഴക്കിയാണ് കന്യസ്ത്രീമാരെ സ്വീകരിച്ചത്. അതേസമയം അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. ഇന്നു ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. […]