കൊച്ചി: പ്രശസ്ത സാഹിത്യകാരനും സാഹിത്യ നിരൂപകനും ചിന്തകനും മുൻ എംഎൽഎയുമായ പ്രൊഫ. എം.കെ. സാനു (സാനുമാഷ്) അന്തരിച്ചു. 98 വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയിലായിൽ വൈകുന്നേരം 5 .35 നാണ് അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നാലെ ആരോഗ്യനില വഷളാവുകയിരുന്നു. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ വിമർശകരിൽ ഒരാളും സാഹിത്യവിമർശകരിലെ തലമുതിർന്ന കാരണവരുമാണ് വിടവാങ്ങിയത്. എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ അദ്ദേഹം […]