വയനാട്: ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് വിവാദങ്ങളിൽ തുടരുമ്പോൾ, സമയബന്ധിതമായി വീടുകൾ പൂർത്തിയാക്കി മാതൃകയാവുകയാണ് സന്നദ്ധ സംഘടനകൾ. രക്ഷാപ്രവർത്തനം പൂർത്തിയായതിന് പിന്നാലെ നിർമ്മാണം തുടങ്ങിയ പല കൂട്ടായ്മകളും ഇപ്പോൾ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. സർക്കാർ ടൗൺഷിപ്പിലെ മാതൃകാ വീടിൻ്റെ ചെലവും രൂപകൽപ്പനയും സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ്, കുറഞ്ഞ ചെലവിൽ മികച്ച വീടുകൾ നിർമ്മിച്ച സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നത്. പൊലീസ് അസോസിയേഷൻ്റെ മാതൃക: ദുരന്തബാധിതരായ മൂന്ന് സഹപ്രവർത്തകർക്കായി പൊലീസ് അസോസിയേഷൻ […]