കഴിഞ്ഞ ദിവസം അന്തരിച്ച അറിയപ്പെടുന്ന മലയാള സിനിമാ, മിമിക്രി താരമായ കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചനം രേഖപ്പെടുത്തി. മലയാള
സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനും സഹനടനുമായി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട്
മലയാളിയെ ഒരുപോലെ ചിരിപ്പിച്ച
നടനായിരുന്നു കലാഭവൻ നവാസ്. പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ജനിച്ച നവസ് മിമിക്രിയിലൂടെയായിരുന്നു കലാരംഗത്തെത്തിയത്. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്.പിന്നണി ഗാന ആലാപന രംഗത്തും എന്നും ഓർത്തിരിക്കപ്പെടുന്ന ഒരുപിടി നല്ല ഗാനങ്ങളുടെ ആലാപനത്തിലൂടെ അദ്ദേഹം തൻ്റേതായ വെക്തി മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗം മലയാള സിനിമ, മിമിക്രി രംഗത്തി്ന് വലിയ നഷ്ടമാണെന്നും അനുശോചന കുറിപ്പിൽ ബി. എം.ഡി.എഫ് ഭാരവാഹികൾ അനുശോചന കുറിപ്പിൽ അറിയിച്ചു.