കഴിഞ്ഞ ദിവസം അന്തരിച്ച മലയാള സിനിമാതാരവും മിമിക്രി താരവുമായിരുന്ന കലാഭവൻ നവാസിന്റെ മരണത്തിൽ മുഹറഖ് മലയാളി സമാജം സർഗ്ഗ വേദി കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി, മലയാള സിനിമയിലെ സൗമ്യ മുഖമായി തിളങ്ങി നിന്നിരുന്ന മലയാളിയെ ഒരുപോലെ ചിരിപ്പിച്ച എല്ലാ മലയാളികളുടെയും കുടുംബ സുഹൃത്തിനെ പോലെയുള്ള നടനായിരുന്നു കലാഭവൻ നവാസ്, കൊച്ചിൻ കലാഭവനിലൂടെ ഉയർന്നുവന്ന് മിമിക്രി മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സിനിമ അഭിനയ രംഗത്തേക്ക് കടന്നുവന്നു അഭിനയരംഗത്തും കഴിവ് തെളിയിച്ചുകൊണ്ട് പിന്നണി ഗാന രംഗത്തും എന്നൊന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുടെ ആലാപനത്തിലൂടെയും സകല കലാഭവല്ലഭനായി ഏവർക്കും പ്രിയങ്കരനായി മാറുവാൻ കലാഭവൻ നവാസിന് കഴിഞ്ഞിരുന്നു എന്നും അദ്ദേഹത്തിന്റെ അകാലത്തിൽ ഉള്ള വിയോഗം മലയാള സിനിമ കാലാ മേഖലക്ക് കനത്ത നഷ്ടം ആണെന്നും അനുശോചന കുറിപ്പിൽ എം എം എസ് സർഗവേദി അനുസ്മരിച്ചു.