സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ തളിപറമ്പ്, നൂറനാട്, ചവറ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള 3 ലൈബ്രറേറിയൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
Also Read: കെസിഇടി 2025 കൗൺസിലിംഗ്: ഒന്നാം റൗണ്ട് ഫൈനൽ സീറ്റ് അലോട്ട്‌മെന്റ് ഫലം പുറത്ത്
കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ളവർക്ക് മുൻഗണന. ലൈബ്രററി ആന്റ് ഇന്റഫർമേഷൻ സയൻസിലുള്ള ബിരുദമാണ് യോഗ്യത. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.റ്റി വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷ ഫീസ്. പരമാവധി പ്രായം 40 വയസ് (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസ്യതമായ വയസിളവുണ്ട്). 24,040 രൂപയാണ് ശമ്പളം ലഭിക്കുക.
www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റയും, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ. പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഓഗസ്റ്റ് 15നകം അയക്കണം. കൂടുതൽവിവരങ്ങൾക്ക്: www.simet.in, 0471-2302400 എന്നിവയിൽ ബന്ധപ്പെടാം.
The post സി-മെറ്റിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.