പാലക്കാട്: 15 കാരിയായ മകളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു യുവാക്കളുടെ പ്രതികാരം. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ആഷിഫ്, ഷെഫീഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. റഫീഖിന്റെ വീട്ടിലെത്തിയാണ് ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ആഷിഫ് പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്തതിരുന്നു. ഇതു മകൾ പറഞ്ഞതനുസരിച്ച് റഫീഖ് ചോദ്യം ചെയ്തു. ഇതോടെയായിരുന്നു […]