വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിനെന്നായിരുന്നു ട്രംപിന്റെ വിശേഷണം. ന്യൂസ്മാക്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ്, പ്രസ് സെക്രട്ടറിയെ പ്രശംസിച്ചത്. ഡോണാള്‍ഡ് ട്രംപ് സമാധാനത്തിനുള്ള നൊബേല്‍സമ്മാനം അര്‍ഹിക്കുന്നുണ്ടെന്ന് കാരലിന്‍ ലീവിറ്റ് അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അഭിമുഖത്തില്‍ പ്രതികരിക്കവെയാണ് ട്രംപ് കാരലിനെക്കുറിച്ച് വാചാലനായത്. ‘‘അവള്‍ ഒരു താരമായി മാറിയിരിക്കുകയാണ്. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകള്‍, അത് അനങ്ങുന്നരീതി. അതിന്റെ അനക്കം […]