കൊച്ചി: വിവാഹം കഴിച്ച് സ്വർണവും രണ്ടരക്കോടി രൂപയുമായി മുങ്ങിയ യുവതിയും കൂട്ടാളികളും മരടിൽ നിന്ന് പിടിയിൽ. തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതായിരുന്നു ചെന്നൈ സ്വദേശി. തുടർന്നു നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെ കയ്യിൽനിന്നു സ്വർണവും പണവുമായി രണ്ടരക്കോടിയോളം രൂപ കൈക്കലാക്കി മുങ്ങിയതാണെന്ന് വ്യക്തമായി. ഗ്വാളിയർ സ്വദേശിയാണു കഥാനായിക. തട്ടിപ്പിലെ കൂട്ടാളി മലയാളിയും. വിവാഹമോചിതർക്കു വേണ്ടിയുള്ള മാട്രിമോണിയൽ സൈറ്റ് മുഖേനയാണ് തമിഴ്നാട് വൈദ്യുതി ബോർഡ് റിട്ട. ജൂനിയർ എൻജിനീയർ യുവതിയെ വിവാഹം കഴിച്ചത്. സുഹൃത്തുക്കളെ കാണാനെന്ന പേരിൽ […]