കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുനി ടിപി വധത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത സിപിഎം നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന ഭയമാണ് സർക്കാരിന്. അതുകൊണ്ടാണ് സുനി ചോദിക്കുന്ന എല്ലാ സൗകര്യങ്ങളും കേരളത്തെ മുഴുവൻ അപമാനിച്ച് സർക്കാർ നൽകുന്നതെന്ന് സതീശൻ പറഞ്ഞു. ‘തന്തൂരി ചിക്കൻ, ലേറ്റസ്റ്റ് സ്‌മാർട്ട് ഫോൺ…ഇനി സർക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ […]