ആലപ്പുഴ: നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീണുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികലെ കാണാതായി. കീച്ചേരിൽക്കടവ് പാലമാണു തകർന്നു വീണത്. ആറ്റിലേക്കു വീണ രണ്ടു തൊഴിലാളികളെ കാണാതായി. മൂന്നുപേർ വെള്ളത്തിൽ വീണു. ഒരാളെ രക്ഷപ്പെടുത്തി. അച്ചൻകോവിലാറ്റിൽ ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലാണ് അപകടം. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനു ഭവനത്തിൽ ബിനു (42), കല്ലുമല അക്ഷയ ഭവനത്തിൽ രാഘവ് കാർത്തിക് (24) എന്നിവരെയാണു കാണാതായത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. ആ കുത്ത് കാമുകിക്കുവേണ്ടി… നടുറോഡിലെ കത്തിക്കുത്തിനു പിന്നിൽ […]