മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദം വർധിക്കുന്നതിനിടെ റഷ്യയുടെ പുതിയ പ്രഖ്യാപനം. യുഎസുമായുള്ള 1987-ലെ ഇന്റർമീഡിയറ്റ്- റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ് (ഐഎൻഎഫ്) ഉടമ്പടിയിൽനിന്ന് പിന്മാറിയതായി റഷ്യ അറിയിച്ചു. റഷ്യക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ സൈന്യത്തിനോട് ട്രംപ് ഉത്തരവിട്ട് ദിവസങ്ങൾക്ക് ശേഷമാണ് റഷ്യയുടെ ഈ നീക്കം. ഹ്രസ്വ- ദൂര, മധ്യ- ദൂര ആണവ മിസൈലുകൾ വിന്യസിക്കുന്നതിനുള്ള മൊറട്ടോറിയമായിരുന്നു ഐഎൻഎഫ് ഉടമ്പടി. യുഎസ്സും റഷ്യയുടെ മുൻഗാമിയായിരുന്ന സോവിയറ്റ് യൂണിയനും തമ്മിലൊപ്പുവെച്ച […]