

കോഴിക്കോട്: ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേര്‍സ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിനമായ ഇന്നലെ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് മത്സരം പൂര്‍ത്തിയായി.
പുരുഷ-വനിത വിഭാഗം 292 പോയിന്റ് നേടി മഹാരാഷ്‌ട്ര ഓവറോള്‍ ജേതാക്കളായി. 229 പോയിന്റ് നേടി കേരളം രണ്ടാം സ്ഥാനവും 147 പോയിന്റ് നേടി മധ്യപ്രദേശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എക്യൂപ്ഡ് മത്സര വിഭാഗം ഇന്നും നാളെയും തുടരും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് പവര്‍ ലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവര്‍ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായാണ് ദേശീയ മാസ്റ്റേര്‍സ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. നാളെ പകല്‍ മൂന്നിന് സമാപിക്കും.









