ന്യൂദല്‍ഹി: വിമന്‍സ് സ്പീഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഭാരത താരം ആര്‍. വൈശാലി തോറ്റ് പുറത്തായി. അമേരിക്കയുടെ ഇം അലീസ് ലീയോടാണ് പരാജയപ്പെട്ടത്. മികച്ച ആധിപത്യം പുലര്‍ത്തിയ വൈശാലി മത്സരത്തിന്റെ അവസാനത്തോടടുക്കുമ്പോളാണ് പരാജയമേറ്റുവാങ്ങിയത്.
5+1 സെഗ്മെന്റില്‍ 3.5-0.5ന് ലീഡ് ചെയ്തിരുന്ന വൈശാലിക്ക് മുന്നില്‍ ലീ ഒരു മത്സരം പോലും വിജയിക്കാതെ വിഷമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് നാല് ഗെയിമുകള്‍ തുടര്‍ച്ചയായി പിടിച്ചെടുത്ത് ലീ വൈശാലിയെ തോല്‍പ്പിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് സ്വന്തമാക്കിയ 19കാരി ദിവ്യ ദേശ്മുഖ് അടുത്ത തിങ്കളാഴ്‌ച്ച മത്സരിക്കാനിറങ്ങും. ചൈനയുടെ ജിഎം ലെ ടിങ്ജിയെ ആണ് എതിരാളി.