ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍. പൂഞ്ചിൽ നിയന്ത്രണ രേഖയിൽ വെടിവെപ്പ് ഉണ്ടായി. കെ ജി സെക്ടറിൽ രാത്രി ഏഴ് മണിയോടെയാണ് പാക് പ്രകോപനം ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങൾ.
പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ട്. കെ ജി സെക്ടറില്‍ രാത്രി ഏഴ് മണിയോടെയാണ് പാക് പ്രകോപനം നടന്നതായി റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ഇന്ത്യയുടെ മിഷനു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവുന്നത്. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇപ്പോല്‍ സൈന്യം തന്നെ ഈ വാര്‍ത്ത നിഷേധിക്കുകയാണ്.
ALSO READ: ‘ഇനി ലോട്ടറിയിലൂടെ വരുമാനത്തിലേക്ക്… കേരളത്തെ മാതൃകയാക്കി ഹിമാചൽ പുതിയ നീക്കത്തിൽ
പാകിസ്ഥാന്റെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന മിഷന്‍ നടത്തിയത്. പാക് ഭീകരരെ വധിച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് കരാര്‍ ലംഘനം നടന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്.
The post ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി അതിർത്തിയിൽ പാക് പ്രകോപനം appeared first on Express Kerala.