ആലപ്പുഴ: മൂന്നു സ്ത്രീകളെ കാണാതായ കേസുകളിൽ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യൻ (65) വാ തുറക്കാതെ ദൂരൂഹതകൾ അഴിക്കാനാവില്ല. അയാളുടെ ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞത്. ആകെയുള്ള തൊഴിൽ ബ്രോക്കർ ജോലിയാണ്. സ്ഥിരം യാത്രകളും ലോഡ്ജുകളിൽ താമസവും പതിവാക്കിയ സെബാസ്റ്റ്യന് കോടികളുടെ ബാങ്ക് ഇടപാടുകളുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. വീടിനോടു ചേർന്ന രണ്ടരയേക്കർ വനം പോലെ കാടുകയറിയ സ്ഥലത്തിനു നടുക്കുള്ള വീട് കാണുന്നവർക്കു ദുരൂഹതകൾ മാത്രമാണ് സമ്മാനിക്കുക. കുളങ്ങളിലാകട്ട മാംസം തിന്നുന്ന പിരാന, ആഫ്രിക്കൻ മുഷി […]