ആലപ്പുഴ: ദുരൂഹ സാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസുകളിൽ ആരോപണ വിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ (65) വീട്ടിൽ റഡാർ ഉപയോഗിച്ചുള്ള ഇന്നത്തെ പരിശോധന അവസാനിച്ചു. സെബാസ്റ്റ്യന്റെ വീട്ടിലോ, ഭൂമിക്കടിയിലോ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസിലാക്കാനാണ് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയത്. അതേസമയം പരിശോധനയിൽ സെബാസ്റ്റ്യന്റെ വീടിന്റെ അടുക്കളയിൽനിന്നു കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയൽ കണ്ടെത്തി. തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 2.3 മീറ്റർ ആഴത്തിലാണ് […]