ചേർത്തല: മൂന്നു സ്ത്രീകളുടെ തിരോധാനക്കേസിൽ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ കുറ്റവാസന നന്നേ ചെറുപ്പത്തിൽ തുടങ്ങിയതെന്നു കണ്ടെത്തൽ. അതിൽ പുറം ലോകമറിഞ്ഞതു 17–ാം വയസിൽ പിതൃ സഹോദരനും കുടുംബത്തിനും ഭക്ഷണത്തിൽ വിഷം കലർത്തി നൽകി വധിക്കാൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. തുടക്കം സ്വത്തുതർക്കമായിരുന്നു. കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തർക്കമുണ്ടായി. ഈ വിരോധത്തിൽ സെബാസ്റ്റ്യൻ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തിൽ വിഷം കലർത്തി നൽകി. ഭക്ഷണം കഴിച്ച […]