ജോർജ്ജിയ: അമേരിക്കയിൽ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പിൽ അഞ്ച് സൈനികർക്ക് പരിക്ക്. ജോർജിയ സംസ്ഥാനത്തെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവെയ്പ്പിലാണ് സൈനികർക്ക് പരിക്കേറ്റത്. സൈനികരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ബുധനാഴ്ച്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് വെടിവയ്പ് നടന്നത്. പട്ടാളക്കാരൻ തന്നെയാണ് ഇതര സൈനികർക്ക് നേരെ വെടിയുതിർത്തത്. കോർണേലിയസ് റാഡ്‌ഫോർഡ് എന്ന 28 കാരനായ സൈനികനാണ് വെടിവയ്പിന് പിന്നിൽ. ഇയാളെ കസ്റ്റഡിയിലെടുത്തു. സ്വകാര്യ കൈത്തോക്ക് ഉപയോഗിച്ചായിരുന്നു ഇയാൾ വെടിവെച്ചത്. അറ്റ്ലാൻറയുടെ കിഴക്കൻ […]