കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നും ഇതിന്റെ രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് നടി ശ്വേത മേനോനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയ എറണാകുളം സിജെഎം കോടതിയിൽനിന്നു നടപടികൾ സംബന്ധിച്ച് ജസ്റ്റിസ് വി.ജി. അരുൺ റിപ്പോർട്ട് തേടി.കൂടാതെ സർക്കാരിനു നോട്ടിസയ്ക്കാനും കോടതി നിർദേശിച്ചു. പരാതി ലഭിച്ചാൽ ബിഎൻഎസ്എസ് പ്രകാരം ആദ്യം അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് റിപ്പോർട്ട് തേടേണ്ടതുണ്ട്. എന്നാൽ ഇതടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് സിജെഎം കോടതിയുടെ […]