മനാമ. കെഎംസിസി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം ഓഗസ്റ്റ് 8 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തങ്ങളോർമ്മയുടെ പതിനാറാണ്ട് എന്ന ശീർഷകത്തിൽ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.
പതിനാറു വർഷം മുമ്പ് നമ്മെ വീട്ടു പിരിഞ്ഞ ശിഹാബ് തങ്ങളെ കുറിച്ച് മത സാമൂഹിക സാംസ്കാരിക വേദികളിലെ പ്രമുഖ നേതാക്കളായ സയ്യിദ് ഫാഖ്‌റുദ്ധീൻ തങ്ങൾ ( സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് ),പി. വി. രാധാകൃഷ്ണപിള്ള ( ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ),അഡ്വ ബിനു മണ്ണിൽ ( ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ),രാജു കല്ലും പുറം (ഒ. ഐ. സി. സി ),പ്രദീപ് പുറവങ്കര (മാധ്യമ പ്രവർത്തകൻ),ഷിബിൻ തോമസ് ,ഐ. വൈ. സി. സി,എസ്. വി. ബഷീർ കൂടാതെ മത സാമൂഹിക സാംസ്‌കാരിക ബിസിനെസ്സ് രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഒരുകാലഘട്ടത്തെ തന്നെ അവിസ്മരണീയമാക്കിയ മഹാനായ ശിഹാബ് തങ്ങളെന്ന മഹാമാനുഷികതയുടെ അടയാളപ്പെടുത്തലുകളും അനുഭവങ്ങളും ഓര്‍മകളും പങ്കുവയ്ക്കുന്ന സംഗമത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി എല്ലാവരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് കെഎംസിസി ബഹ്‌റൈൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.