മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് – ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സത്യ സേവ സംഘർഷിന്റെ ഭാഗമായി പ്രവർത്തക ക്യാമ്പ് സംഘടിപ്പിക്കും.
ഓഗസ്റ്റ് 8, 2025 വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് മനാമയിലെ എക്സ്പ്രസ് സ്റ്റേഷൻ റെസ്റ്റോറന്റ്ലാണ് പരിപാടികൾ നടക്കുന്നത്. “ലീഡ് ഐ.വൈ.സി.സി സത്യ സേവ സംഘർഷ് ” എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ഈ ക്യാമ്പ് വേദിയാകും. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അടക്കമുള്ള ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ബഹ്‌റൈനിലെ പ്രധാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
ഈ ക്യാമ്പിലേക്ക് ഐ.വൈ.സി.സി യുടെ
എല്ലാ പ്രവർത്തകരും, അനുഭാവികളും, യുവജനങ്ങളെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളം, സെക്രട്ടറി ഷിജിൽ പെരുമച്ചേരി, ട്രഷറർ ഹാരിസ് മാവൂർ അറിയിച്ചു.