കൊട്ടാരക്കര: പനവേലി ജംക്‌ഷനിൽ ബസ് കാത്തുനിന്നവരുടെ നേർക്ക് ഡെലിവറി വാൻ ഇടിച്ചു കയറി രണ്ടു സ്ത്രീകൾ മരിച്ചു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. കൊട്ടിയത്ത് നഴ്സായ വെട്ടിക്കവല നിരപ്പിൽ ഷാൻ ഭവനിൽ സോണിയ (43), കൊട്ടാരക്കരയിലെ ബേക്കറി ജീവനക്കാരിയായ പനവേലി ചരുവിളവീട്ടിൽ ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. വാളകം അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വിജയന്റെ (57) കാൽ ഒടിഞ്ഞുതൂങ്ങി. ആറു വർഷം മുൻപും വിജയന് അപകടത്തിൽ കാലിനു പരുക്കേറ്റിരുന്നു. ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കു […]