കോഴിക്കോട്: കോഴിക്കോട് പൂനൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തനിക്കു ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാൽ അവസാനിപ്പിക്കുന്നുവെന്നാണ് മരിച്ച ജിസ്നയുടെ ആത്മഹത്യ കുറിപ്പിലെ പരാമർശം. സംഭവത്തിൽ ജിസ്നയുടെ ഭർതൃവീട്ടുകാരെ ചോദ്യം ചെയ്യാനാണ് പോലീസിൻറെ തീരുമാനം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂനൂരിലെ ഭർത്താവിൻറെ വീട്ടിൽ ജിസ്നയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസ്ന മരിക്കുമ്പോൾ വീട്ടിൽ രണ്ടര വയസുള്ള കുഞ്ഞ് മാത്രേയുണ്ടായിരുന്നുള്ളു. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭർതൃപിതാവാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. […]