ടെൽ അവീവ്: ഇന്ത്യയുടെയും യുഎസിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തീരുവ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ തീരുവ 50 ശതമാനമായി യുഎസ് വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. അതിനിടെ നെതന്യാഹു ഉടൻ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്റലിജൻസ്, ഭീകരതയെ ചെറുക്കൽ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യ-ഇസ്രയേൽ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരു രാജ്യങ്ങളും […]