തൃശൂർ: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തിന് ഒത്താശ നൽകിയതിനാണ് കസ്റ്റംസ് ഇൻസ്പെക്ടർ കെ.എ. അനീഷിനെതിരെ കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണർ നടപടിയെടുത്തത്.
2023-ൽ നാലര കിലോ സ്വർണം കടത്താൻ അനീഷ് സഹായിച്ചുവെന്നാണ് കണ്ടെത്തൽ. കേസിൽ സസ്പെൻഷനിലായിരുന്ന ഇയാൾ പിന്നീട് സർവീസിൽ തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയായതോടെയാണ് പിരിച്ചുവിടാനുള്ള ഉത്തരവ് വന്നത്.
The post വിമാനത്താവളം വഴി സ്വർണക്കളളക്കടത്ത്; ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് പിരിച്ചുവിട്ടു appeared first on Express Kerala.