ലണ്ടൻ: പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ ‘പലസ്തീൻ ആക്ഷന്റെ’ നിരോധനത്തിനെതിരേ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ കൂട്ടഅറസ്റ്റ്. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ പ്രതിഷേധിച്ചവരിൽ 466 പേരെയാണ് മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഇതിൽ അഞ്ചുപേർ അറസ്റ്റിലായത് പോലീസിനെ ആക്രമിച്ചതിനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കഴിഞ്ഞമാസമാണ് തീവ്രവാദ വിരുദ്ധ നിയമപ്രകാരം ‘പലസ്തീൻ ആക്ഷന്’ ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഇതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീൻ ആക്ഷൻ പ്രവർത്തകരിൽ ചിലർ റോയൽ എയർഫോഴ്‌സ് ബേസിൽ […]